ഡമാസ്കസ്: തന്റെ രാജ്യം സമ്മര്‍ദ്ദത്തിന് വംശവദമാകില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍അസാദ് വ്യക്തമാക്കി. ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് ദിനപത്രവുമായി നടത്തിയ അഭിമുഖത്തില്‍ രാജ്യസുരക്ഷ അപകടത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ പ്രകടനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അറബ് ലീഗ് നല്കിയ അന്ത്യശാസനം വൃഥാവിലായി. തലസ്ഥാനമായ ഡമാസ്കസില്‍ ഭരണകക്ഷിയുടെ കെട്ടിടത്തിന് നേരെ ഗ്രനേഡ് ആക്രമണങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
പട്ടാളത്തില്‍നിന്നും കൂറുമാറിയവര്‍ നാല് സര്‍ക്കാര്‍ രഹസ്യാന്വേഷണകരുടെ കാര്‍ ആക്രമിച്ച് അവരെ കൊലപ്പെടുത്തിയതടക്കം ശനിയാഴ്ച 27 പേര് കൊല്ലപ്പെട്ടു. വിദേശ പത്രപ്രതിനിധികള്‍ക്ക് സിറിയയില്‍ സഞ്ചാരസ്വാതന്ത്ര്യമില്ലാത്തതിനാല് ഇത് സ്വീകരിക്കാനായിട്ടില്ല. മാര്‍ച്ചിനുശേഷമുണ്ടായ കലാപത്തില്‍ 3500 പേര് കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍. സിറിയയില്‍ ഒരു അഭ്യന്തര യുദ്ധമൊഴിവാക്കാന്‍ അമേരിക്കയുടെയും റഷ്യയുടെയും സഹായം തേടാനാണ് അറബ് ലീഗിന്റെ ശ്രമം.
എന്നാല്‍ ഇത്തരം ശ്രമങ്ങളെ സിറിയ ചെറുക്കുന്നതായാണ് പ്രസിഡന്റിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് . പുറമേ നിന്നുള്ള സൈനികശക്തിയുടെ ഇടപെടല്‍ രാജ്യത്ത് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി, മാര്‍ച്ചോടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നും അതായിരിക്കും പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീരുമാനിക്കുന്നതെന്നും കഴിഞ്ഞദിവസത്തെ അഭിമുഖത്തില്‍ പ്രസിഡന്റ് സണ്‍ഡെ ടൈംസിനോട് പറഞ്ഞിരുന്നു.
ഇതിനിടെ ഡമാസ്കസിനടുത്തുള്ള മസാറ പട്ടണത്തിലെ ബാത്ത് പാര്‍ട്ടി കെട്ടിടത്തിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി പ്രതിപക്ഷ പ്രാദേശിക കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: