ന്യൂദല്‍ഹി: നിസാമുദിന്‍ സ്റ്റേഷനില്‍ ഒരു യാത്രക്കാരന് അപകടത്തില്‍പ്പെട്ട് ചോര വാര്‍ന്ന് മരിച്ചതോടെ ദല്‍ഹിയിലെ അഞ്ച് സ്റ്റേഷനുകളിലും 24 മണിക്കൂര്‍ ആംബുലന്‍സും മറ്റ് സൗകര്യങ്ങളുമേര്പ്പെടുത്താന് നോര്‍ത്തേണ്‍ റെയില്‍വേ തീരുമാനിച്ചു. മറ്റ് സൗകര്യങ്ങളില്‍ ഒരു പ്രത്യേക മുറി, സ്ട്രെക്ചര്‍, വീല്‍ച്ചെയര്‍, ഗ്യാസ് കട്ടര്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാന്‍ 200 ഓളം റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.
കഴിഞ്ഞ ബുധനാഴ്ച 36കാരനായ ഭഗ്വാന് പര്‍വാള്‍ പ്ലാറ്റ്ഫോമിനും തീവണ്ടിക്കുമിടയില്‍ 85 മനിറ്റോളം വൈദ്യസഹായം ലഭിക്കാതെ കഴിച്ചുകൂട്ടേണ്ടിവന്നിരുന്നു. അയാളെ പുറത്തെടുത്ത് ഒരു കച്ചവട വണ്ടിയിലാണ് കൊണ്ടുവന്നത്. 30 മിനിറ്റിനുശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് ഒരു ഗ്യാസ് കട്ടര്‍ എത്തിക്കാന്‍ കഴിഞ്ഞത്.
നിസാമുദ്ദീന്‍ സ്റ്റേഷനില്‍ ഒരു യാത്രക്കാരന് ചോര വാര്‍ന്ന് മരിക്കാനിടയായ സാഹചര്യത്തില്‍ ന്യൂദല്‍ഹി, ഓള്‍ഡ് ദല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, ആനന്ദ്വിഹാര്‍ എന്നീ സ്റ്റേഷനുളില്‍ ഒരു ട്രോളിയും സ്ട്രെക്ചറും പ്രഥമ ശുശ്രൂഷാ ഉപകരണങ്ങളും വീല്‍ച്ചെയര്‍, തുണിടവ്വല് എന്നിവയും അടങ്ങിയ മുറികള്‍ ഒരുക്കണമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്.കെ.ബുദ്ധാല കോട്ടി നിര്‍ദേശിക്കുകയായിരുന്നു. ഇതുകൂടാതെ ഈ സ്റ്റേഷനുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സമീപത്തുള്ള ആശുപത്രികളുടെ പട്ടികയും പ്രദര്‍ശിപ്പിക്കും. 200 റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര ശുശ്രൂഷയില്‍ പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: