ഇസ്ലാമാബാദ്: അമേരിക്കയിലെ പാക് അംബാസഡര്‍ ഹുസൈന് ഹഖാനി പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. യു. എസ് സംയുക്ത സേനാ മേധാവി മൈക്ക് മുള്ളന്‍ നല്‍കിയതായി പറയുന്ന രഹസ്യ രേഖയെ കുറിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാണ് ഹഖാനി സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തിയത്.
പാക്കിസ്ഥാനിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും യു.എസ് പ്രത്യേക പ്രതിനിധി മാര്‍ക്ക് ഗ്രോസ്മാനുമായി ഹഖാനി കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാനിലെ അബോട്ടബാദില്‍ ഒസാമ ബിന്ലാദന് കൊല്ലപ്പെട്ടതിന് ശേഷം പാക്കിസ്ഥാനില്‍ അട്ടിമറി ഉണ്ടായേക്കുമെന്ന് ഭയന്ന സര്‍ദാരി അമേരിക്കയുടെ സഹായം തേടി രഹസ്യരേഖ ഒരുക്കിയെന്ന് കഴിഞ്ഞ ദിവസം പാക്കിസ്ഥാന് ബിസിനസുകാരനായ മന്‍സൂര്‍ ഇജാസ് ആരോപിച്ചിരുന്നു.
ഈ സംഭവത്തെ കുറിച്ച് ഹഖാനിയില്‍ നിന്നും വിശദീകരണം തേടുമെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: