കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ദല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത ഇയ്യോബ് മാര്‍ പീലക്സിനോസ് (72) കാലം ചെയ്തു. അസുഖബാധിതനായതിനെ തുടര്‍ന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ 7.30ഓടെയായിരുന്നു അന്ത്യം.
ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ മെഡിക്കല്‍ ഫെലോഷിപ്പ്, ശാന്തിഗ്രാം മിഷന്, അരാവല്ലി റിട്രീറ്റ് സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ നിര്‍മ്മാണം ഉള്‍പ്പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പീലക്സിനോസിന്റെ പൗരോഹിത്യ ജീവിതം രണ്ടു ദശാബ്ധം പിന്നിട്ടത് സഭ ആഘോഷത്തോടെ കൊണ്ടാടിയിരുന്നു.
1939 മേയ് എട്ടിനു കൊല്ലം ജില്ലയിലാണു പീലക്സിനോസിന്റെ ജനനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: