സന്നിധാനം: വരും ദിവസങ്ങളിലെ തിരക്കു മുന്നില്‍കണ്ട് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. ശ്രീകോവിലിന്റെ സുരക്ഷ കേരള പോലീസ് കമാന്‍ഡോസ് ഏറ്റെടുത്തു. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും എന്‍ഡിആര്‍എഫിന്റെയും സുരക്ഷാ വലയത്തിനു പുറമെയാണിത്.
ഒരു എസ്.ഐയുടെ നേതൃത്വത്തിലുളള ആറംഗ സംഘം ഇരുപത്തിനാലു മണിക്കൂറും ശ്രീകോവിലില്‍ ഉണ്ടാകും. 65 ദിവസത്തെ ഉത്സവ സീസണില്‍ ആറു ഘട്ടമായാണു സേനാവിന്യാസം ഒരുക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ പമ്പയിലും സന്നിധാനത്തുമായി 1,200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
കൂടാതെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെ 130 അംഗങ്ങളും എന്‍ഡിആര്‍എഫിന്റെ രണ്ടു കമ്പനികളും സുരക്ഷാവലയം തീര്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: