കൊച്ചി: ജനസമ്പര്‍ക്ക പരിപാടിയില്‍ 7500 ലധികം പരാതികളാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തത്. ശനിയാഴ്ച മാത്രം 4500 പരാതികള്‍ പുതുതായി രജിസ്റ്റര്‍ ചെയ്തു,. 12000 പരാതിക്കാരും അകമ്പടി വന്നവരും ഉള്‍പ്പെടെ ഏകദേശം 20,000 പേരാണ് കളക്ടറേറ്റ് മൈതാനിയില്‍ രാവിലെ മുതല്‍ തടിച്ചു കൂടിയത്. രാവിലെ ഏഴു മുതല്‍ ജനങ്ങള്‍ കളക്ടറേറ്റ് മൈതാനിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വികലാംഗര്‍ക്കായി റാമ്പ് നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല് പൊതുമരാമത്ത് വകുപ്പ് നടപടി കൈകൊണ്ടു. കളക്ടറേറ്റ് മന്ദിരത്തിലും വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ മന്ദിരത്തിലും റാമ്പ് നിര്‍മ്മിക്കാന്‍ അടിയന്തര നടപടി ഉണ്ടാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള ധനസഹായത്തിന് നൂറുകണക്കിനാളുകളാണ് ജനസമ്പര്‍ക്ക വേദിയിലെത്തിയത്. മന്ത്രി കെ. ബാബുവും മന്ത്രി. വി.കെ. ഇബ്രാഹിംകുഞ്ഞും ജനസമ്പര്‍ക്ക വേദിയില്‍ പൊതുജന പരാതികള്‍ സ്വീകരിക്കാന്‍ സഹായിച്ചു. കുടുംബ സഹായനിധി ആനുകൂല്യം താലൂക്ക് തിരിച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വിതരണം ചെയ്തു. പോലീസ് വകുപ്പില്‍ റൂറല്‍ ജില്ലയില്‍ 192-ഉം സിറ്റി ജില്ലയില്‍ 91-ഉം പരാതികളാണ് ലഭിച്ചത്. അങ്കമാലിക്ക് സമീപം പ്ലോട്ട് വില്‍പ്പന സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസ് ത്വരിതപ്പെടുത്താനുള്ള നടപടികള്‍ കൈക്കൊള്ളുന്നതിന് നടപടിയായി.
വിദ്യാഭ്യാസ വകുപ്പില്‍ 94 പരാതികളാണ് വന്നത്. സഹകരണ വകുപ്പില്‍ മൊത്തം 256 പരാതികള്‍ ലഭിച്ചു. ഇതില്‍ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. ജലസേചന വകുപ്പില്‍ 95 പേര് പരാതികളുമായെത്തി.
രണ്ടു കാലുകള്‍ക്കും സ്വാധീനമില്ലാത്ത പള്ളിക്കര സ്വദേശി അരുണ്‍ബാബുവിന് 10,000/- രൂപ മുഖ്യമന്ത്രി ധനസഹായം നല്കി. ജന്മനാ കാലുകള്‍ക്ക് വൈകല്യമുള്ള നെട്ടൂര്‍ സ്വദേശി ഉണ്ണികൃഷ്ണന്റെ മകന് 5000/- രൂപയും അനുവദിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: