കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതി ഗൗരവതരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ഇതിനേക്കാള്‍ വലിയ ഭൂകമ്പമുണ്ടാകാനുള്ള സാദ്ധ്യത നമ്മെ അലട്ടും. പ്രശ്നം ആശങ്കാജനകമല്ലെന്നും നാളെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാര്‍ ഭൂകമ്പഭീഷണിയെക്കുറിച്ച് പഠിച്ച വിദഗ്ദ്ധരെ കേസില്‍ സാക്ഷികളാക്കണമെന്ന് കേരളം ആവശ്യപ്പെടും. റൂര്‍കി ഐ.എ.ടിയിലെ ഡി.കെ.പോള്‍, എം.എല്‍. ശര്‍മ്മ എന്നിവരെ സാക്ഷികളാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതിക്കു തിങ്കളാഴ്ച അപേക്ഷ നല്‍കും. പുതിയ അണക്കെട്ടു നിര്‍മാണത്തെ എതിര്‍ത്ത തമിഴ്നാടിന്റെ വാദങ്ങളെ ഖണ്ഡിക്കുന്ന കുറിപ്പുകളും കേരളം സമര്‍പ്പിക്കും.
2008ലാണ് അപകട സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിക്റ്റര്‍ സ്കെയിലില്‍ അഞ്ചിന് മുകളില്‍ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ മുല്ലപ്പെരിയാറില്‍ വലിയ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആദ്യ റിപ്പോര്‍ട്ട് സുപ്രീംകോടതിയിലും രണ്ടാം റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിക്കും സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: