കണ്ണൂര്‍ : മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി എക്സ്പ്രസ് സര്‍വീസ് തുടങ്ങി. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി കെ.എച്ച് മുനിയപ്പ ഫ്ളാഗ് ഒഫ് ചെയ്തു. ഒരു എ.സി. ചെയര്‍കാര്‍, രണ്ട് സെക്കന്‍ഡ് എ.സി. ചെയര്‍കാര്‍, (റിസര്‍വേഷന്‍), എട്ട് ചെയര്‍കാര്‍, രണ്ട് ഗാര്ഡ്വാന് ഉള്‍പ്പെടെ 13 കോച്ചുകളാണുള്ളത്.
ഉച്ചക്ക് 12 ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന തീവണ്ടി വൈകിട്ട് 6.15 ന് പാലക്കാട്ടെത്തും. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നിവടങ്ങളില്‍ നിര്‍ത്തും. തിരിച്ചുള്ള പാലക്കാട്- മംഗലാപുരം ഇന്റര്‍സിറ്റി രാവിലെ 7.20 ന് പാലക്കാട് നിന്നും പുറപ്പെട്ട് 1.30 ന് മംഗലാപുരത്തെത്തും.
വിവിധ സ്റ്റേഷനുകളില്‍ നിന്നും പുറപ്പെടുന്ന സമയം. പാലക്കാട്-മംഗലാപുരം: പാലക്കാട് (7.25), ഷൊര്‍ണൂര്‍ (8.10), തിരൂര്‍ (8.55), കോഴിക്കോട് (9.45), തലശേരി (10.40), കണ്ണൂര്‍ (11.20), പയ്യന്നൂര്‍ (11.50), കാഞ്ഞങ്ങാട് (12.15), കാസര്‍കോട് (12.35), മംഗലാപുരം (1.40).
മംഗലാപുരം-പാലക്കാട് : മംഗലാപുരം (12.00), കാസര്‍കോട് (12.42), കാഞ്ഞങ്ങാട് (1.00), പയ്യന്നൂര്‍ (1.25), കണ്ണൂര്‍ (2.10), തലശേരി (2.30), കോഴിക്കോട് (3.35), തിരൂര്‍ (4.25), ഷൊര്‍ണൂര്‍ (5.15), പാലക്കാട് (6.15).
അതേ സമയം കോയമ്പത്തൂര്‍ വഴിയുള്ള ദുബ്രുഗാര്ഹ്- കന്യാകുമാരി- ദുബ്രുഗാര്ഹ് പ്രതിവാര എക്സ്പ്രസ് സര്‍വീസിനു നാളെ തുടക്കമാകും. നാളെ ദുബ്രുഗാര്ഹ് നിന്നു രാവിലെ 10.30നു പുറപ്പെടുന്ന ട്രെയിന്‍ നവംബര്‍ 22 വൈകിട്ട് എട്ടു മണിക്കു കന്യാകുമാരിയിലെത്തും. എക്സ്പ്രസിന്റെ പ്രതിവാര സര്‍വീസ് നവംബര്‍ 26ന് ആരംഭിക്കും. ശനിയാഴ്ച 11.45ന് ദുബ്രുഗാര്ഹ് നിന്നു പുറപ്പെടുന്ന ട്രെയ്ന്‍ ബുധനാഴ്ച രാവിലെ 10.25ന് കന്യാകുമാരിയിലെത്തും.
നാഗര്‍കോവില്‍, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പുര്‍, ഈറോഡ്, സേലം, ജൊലാര്‍പേട്ട്, കഡ്പാടി എന്നിവയാണു കേരള, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്റ്റോപ്പുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: