തൊടുപുഴ: ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലും ഇടുക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കോട്ടയം ജില്ലയിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 5.29 നും 5.48 നുമായി രണ്ടു ഭൂചലനങ്ങളാണ് ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 2.8 ഉം 3.4 ഉം തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
മൂലമറ്റം, കുളവാക്ക്, വളകോട്, ചെറുതോണി, പശുപ്പാറ, ഉപ്പുതറ, മുല്ലപ്പെരിയാര്‍, വണ്ടിപ്പെരിയാര്‍, കുമളി, കട്ടപ്പന, പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ ഉറക്കെയുള്ള ശബ്ദത്തോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഒന്നിലേറെ തവണ ഇടുക്കിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: