തിരുവനന്തപുരം: സപ്തധാര പദ്ധതികള്‍ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതികള്‍ പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി സിയാല്‍ മാതൃകയില്‍ നാല് പുതിയ കമ്പനികള്‍ രൂപീകരിക്കും. സി.ബി.ഐ മാതൃകയില്‍ സംസ്ഥാനത്ത് അന്വേഷണ ഏജന്‍സി രൂപീകരിക്കാനും തീരുമാനമായി.
അതിരപ്പിള്ളി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ നിക്ഷേപം ആകര്‍ഷിക്കുകയെന്ന ലക്ഷ്യമായി ‘എമേര്‍ജിംഗ് കേരള’ എന്ന പേരില്‍ 2012 സെപ്റ്റംബറില്‍ നിക്ഷേപക സംഗമം നടതും. മുമ്പ് ആഗോള നിക്ഷേപക സംഗമം (ജിം) നടത്തിയതിന്റെ മാതൃകയിലാണിത്.
കര്‍മ്മ പരിപാടിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ –
തിരുവനന്തപുരം മംഗലാപുരം അതിവേഗ തീവണ്ടിയുടെ സാദ്ധ്യതാ പഠനം നടത്തും
വ്യവസായങ്ങള്‍ക്ക് ഏകജാലക ക്ലിയറന്‍സ് സംവിധാനം നടപ്പാക്കും.
നോക്കുകൂലിയും അമിത കൂലിയും ഇല്ലാതാക്കും.
അടിസ്ഥാനസൗകര്യ വികസനത്തിന് മുന്‍തൂക്കം നല്‍കും. ഇതിനായി സിയാല്‍ മാതൃകയില്‍ നാലു കമ്പനികള്‍ രൂപീകരിക്കും.
സര്‍ക്കാര്‍ എയ്ഡഡ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. *സേവനാവകാശ നിയമം നടപ്പാക്കും.
സി.ബി.ഐ മാതൃകയില്‍ സ്റ്റേറ്റ് ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന പേരില്‍ അന്വേഷണ ഏജന്‍സി സ്ഥാപിക്കും. ഏത് കാര്യത്തിനും സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം നിരന്തരമായി ഉയരുന്നതിനെ തുടര്‍ന്നാണിത്.
എല്ലാ പോലീസ് സ്റ്റേഷനുകളിലും ഹെല്‍പ്പ് ഡെസ്കുകള്‍ ആരംഭിക്കും.
ഗുണ്ടാ നിയമം കൂടുതല്‍ ശക്തിപ്പെടുത്തും.
തിരുവനന്തപുരം സിറ്റി പോലീസിന് പ്രത്യേക യൂണിഫോമോടുകൂടിയ സംവിധാനം കൊണ്ടുവരും.
സംസ്ഥാനത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായ എല്ലാ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കും അവരുടെ അഭിരുചിക്കനുസരിച്ച് സര്‍ക്കാര്‍ വിദഗ്ധ പരിശീലനം നല്‍കും.
എംപ്ലോയിമെന്റ് എക്സ്ചേഞ്ചുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: