കൊച്ചി : പെട്രോളിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന നികുതിയിളവ് പിന്‍വലിച്ചു. എണ്ണക്കമ്പനികള്‍ വില കുറച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 37 പൈസ വര്‍ദ്ധിക്കും. നേരത്തെ പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ സംസ്ഥാനത്തിന് ലഭിക്കുന്ന അധിത നികുതി വേണ്ടെന്ന് വയ്ക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എണ്ണക്കമ്പനികള്‍ മുന്‍പ് പെട്രോള്‍ വില വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു വച്ച അധിക നികുതിയാണ് ഇന്നലെ പുനഃസ്ഥാപിച്ചത്. എണ്ണക്കമ്പനികള്‍ രാജ്യ വ്യാപകമായി 2. 20 രൂപ വില കുറച്ചപ്പോള്‍ സംസ്ഥാനത്ത് ലിറ്ററിന്. 1.82 രൂപയായിരുന്നു കുറഞ്ഞത്.
അധിക നികുതി പുനഃസ്ഥാപിച്ചതോടെ 1. 45 രൂപയുടെ നേട്ടം മാത്രമാണു സംസ്ഥാനത്തെ ജനങ്ങള്‍ക്കു ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: