തിരുവനന്തപുരം; കോടതിയലക്ഷ്യ കേസില്‍ ഹൈക്കോടതി ശിക്ഷിച്ച് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സി.പി.എം നേതാവ് എം.വി.ജയരാജന് ജയില്‍മോചിതനായി. കഴിഞ്ഞ ദിവസം സുപ്രീംകോടതി ജയരാജന് ജാമ്യം അനുവദിച്ചിരുന്നു.
ജയരാജനെ മോചിപ്പിക്കാനുള്ള ഉത്തരവ് ഇന്ന് ഉച്ചയ്ക്ക് 3.30ന് കോടതി ഉദ്യോഗസ്ഥര്‍ ജയിലിലെത്തി കൈമാറുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 4.17ഓടെ ജയരാജന് ജയിലിന് പുറത്തേക്ക് വന്നു. വി.ശിവന്‍കുട്ടി എം.എല്‍.എ, മുന്‍ മേയറും സി.പി.എം നേതാവുമായ ജയന് ബാബു എന്നിവരോടൊപ്പം ജയില്‍ കവാടത്തിന് മുന്നിലെത്തിയ ജയരാജനെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു.
10,000 രൂപയുടെ സ്വന്തം ബോണ്ടില്‍ ഇന്നലെയാണ് ജയരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയും ശിക്ഷ വിധിച്ചപ്പോള്‍ വിധിച്ച പിഴയായ 2000 രൂപയും ജയരാജന് രാവിലെ ഹൈക്കോടതിയില്‍ കെട്ടിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: