ബംഗളൂരു: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ മക്കളായ ബി.വൈ. രാഘവേന്ദ്ര എംപിക്കും ബി.വൈ.ജയേന്ദ്രയ്ക്കും മരുമകന് സോഹന്‍ കുമാറിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
രണ്ടു പേരുടെ ജാമ്യത്തിലും രണ്ടു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ഇവരെ വിട്ടയച്ചിരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കരുതെന്ന ഉപാധിയോടെയാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എച്ച്. ബില്ലപ്പ യെദിയൂരപ്പയ്ക്കും കൂട്ടുപ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. യെദ്യൂരപ്പയ്ക്കെതിരെയുള്ള അഞ്ചു കേസുകളില്‍ രണ്ടെണ്ണത്തില്‍ നേരത്തേ ജാമ്യം ലഭിച്ചിരുന്നു. അവശേഷിക്കുന്ന ഒരു കേസില്‍ കൂടി യെദ്യൂരപ്പ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്.
അഭിഭാഷകരായ ശ്രീരാജിന് ബാഷയും കെ.എന്‍. ബലരാജുമാണ് ഈ വര്‍ഷമാദ്യം ജനുവരിയില്‍ യെദ്യൂരപ്പയ്ക്കെതിരെ ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ 15 ന് രണ്ടു കേസുകളില്‍ ജാമ്യം നിഷേധിച്ചതിനെതുടര്‍ന്ന് റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: