തെലുങ്കാന: തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ടിആര്‍എസും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് തെലുങ്ക് ദേശം പാര്‍ട്ടി ആരോപിച്ചു. തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നത് സംബന്ധിച്ച് ഇരു പാര്‍ട്ടികളും ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനം പാലിച്ചില്ലെന്ന് ടിഡിപിയുടെ തെലുങ്കാന ഫോറം കണ്‍വീനര്‍ എരബല്ലി ദയാകര്‍ റാവു വ്യക്തമാക്കി. തെലുങ്കാന മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ടിഡിപി എംഎല്‍എമാര്‍ രാജിവെച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തെലുങ്കാന പ്രശ്നത്തില്‍ കോണ്‍ഗ്രസും ടിആര്‍എസും തമ്മില്‍ രഹസ്യധാരണ ഉണ്ടെന്നതില്‍ അത്ഭുതമുണ്ടെന്നും എന്തുകൊണ്ട് ടിആര്‍എസ് നേതാവ് കെ.ചന്ദ്രശേഖര റാവു കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയെ പിന്താങ്ങുന്നുവെന്നും പ്രശ്നത്തില്‍ പൊതുസമ്മതം പ്രധാനമന്ത്രി ആരാഞ്ഞതിനെക്കുറിച്ചും ദയാകര്‍ റാവു വിമര്‍ശിച്ചു.
പൊതു സമ്മതം അറിഞ്ഞതിനുശേഷം തെലുങ്കാന വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും സംസ്ഥാന രൂപീകരണം സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കുന്നത് മറ്റ് പ്രദേശങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനിടയാകുമെന്നും പ്രധാനമന്ത്രി മന്മോഹന് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: