കാണ്‍പൂര്‍: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ബിജെ.പി ദേശീയ വൈസ് പ്രസിഡന്റ് കല്‍രാജ് മിശ്ര ആവശ്യപ്പെട്ടു. അഴിമതി ഇല്ലാതാക്കാന്‍ മുദ്രാവാക്യങ്ങള്‍ മാത്രം പോരെന്ന യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുടെ പരാമര്‍ശത്തെയും മിശ്ര രൂക്ഷമായി വിമര്‍ശിച്ചു.
രോഗങ്ങള്‍ മൂലം ജനങ്ങള്‍ മരിക്കുന്നതിനെ പോലും രാഷ്ട്രീയവത്കരിക്കുന്ന കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയാണെന്നും മിശ്ര പറഞ്ഞു. കിഴക്കിന്റെ പ്രതീകമായി മാറേണ്ട കാണ്‍പൂരില്‍ വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിയിടപ്പെട്ട നിലയിലാണ്.
2007നു ശേഷം മായാവതിയും മറ്റു മന്ത്രിമാരും അനധികൃതമായി സ്വത്ത് സമ്പാദിച്ചു. ഇതേക്കുറിച്ച് പുതിയ അന്വേഷണം വേണമെന്നും കാണ്‍പൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മിശ്ര പറഞ്ഞു. സോണിയയെ പോലെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്ന് പറഞ്ഞ മിശ്ര, അഴിമതി ഇല്ലാതാക്കാന്‍ സോണിയ എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാനും വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: