മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ഒരു വീട്ടിലെ മൂന്ന് സ്ത്രീകള്‍ ഷോക്കേറ്റ് മരിച്ചു. കൂനിക്കാടന് അബൂബക്കറിന്റെ ഭാര്യ ആമീന(55), മരുമക്കളായ ആമിന(28), ബജീന(27) എന്നിവരാണ് മരിച്ചത്. മുരിങ്ങക്കായ പറിക്കുന്നതിനിടെയാണ് ഇവര്‍ക്ക് ഷോക്കേറ്റത്.
ഇരുമ്പ് കമ്പി ഉപയോഗിച്ച് മുരിങ്ങക്കായ പറിക്കുന്നതിനിടെ സമീപത്ത് കൂടി പോവുകയായിരുന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ആദ്യം ഷോക്കേറ്റ ആളെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റ് രണ്ട് പേരും അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: