കോട്ടയം: അടിക്കടിയുണ്ടാകുന്ന പെട്രോളിണ്റ്റെ വിലവര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന കാമ്പയിന് കമ്മറ്റി ചെയര്മാന് അഡ്വ. എന്‍.കെ.നാരായണന് നമ്പൂതിരി പറഞ്ഞു. പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ നിയോകജമണ്ഡലം കമ്മിറ്റി നടത്തിയ എംസി റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണക്കമ്പനികള്‍ക്ക് വില നിശ്ചയിക്കാനുള്ള അധികാരം എടുത്തുകളയാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണമെന്നും കേരളത്തിനു ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാകണമെന്നും നാരായണന് നമ്പൂതിരി അഭിപ്രായപ്പെട്ടു. നിയോകജമണ്ഡലം പ്രസിഡണ്റ്റ് സി.എന്‍.സുഭാഷ് അദ്ധ്യക്ഷത വഹിച്ച ഉപരോധസമരയോഗത്തില് നിയോജകമണ്ഡലം സെക്രട്ടറിമാരായ ബിനു ആര്.വാര്യര്‍, അഡ്വ.ശ്രീനിവാസ് പി.പൈ, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്റ്റ് കോര സി.ജോര്‍ജ്ജ്, നിയോജകമണ്ഡലം വൈസ്പ്രസിഡണ്റ്റുമാരായ ബിജു ശ്രീധര്‍, പ്രദീപ്ശങ്കര്, മഹിളാമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിജയലക്ഷ്മി നാരായണന്, സെക്രട്ടറിമാരായ പി.എസ്.ഹരികുമാര്‍, കെ.ബി.രമേശ്, അനിതാ മോഹന്‍, ജില്ലാക്കമ്മറ്റിയംഗങ്ങളായ പി.എന്‍.ചന്ദ്രന്, വി.ആര്.രാജശേഖരന്, കെ.വി.മധു, കുസുമാലയം ബാലകൃഷ്ണന്, യുവമോര്‍ച്ച ജില്ലാ കമ്മറ്റി സെക്രട്ടറി പ്രീതിഷ് പ്രസാദ്, ടി.ആര്.രാജീവ്, റോയ് കെ.തോമസ്, എന്‍.എസ്.രമേശ്, രമേശ് കല്ലില്‍, അനീഷ് കല്ലില്‍, പി.ആര്.മനോജ്, നാസര്‍ റാവുത്തര്‍, എം.ജി.സുരേഷ്, ഗോപന്, വി.അനൂപ്, ആര്.രാജു, പി.രാജന് എന്നിവര്‍ സംസാരിച്ചു.
വില വര്‍ദ്ധനവ് പിന്‍വലിക്കണം: സോഷ്യലിസ്റ്റ് യുവജനത
കോട്ടയം: പെട്രോളിന് വീണ്ടും വില വര്‍ദ്ധിപ്പിച്ച നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് സോഷ്യലിസ്റ്റ് യുവജനത ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. പെട്രോളിയം കമ്പനികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്റ്റ് രാജീവ് നെല്ലിക്കുന്നേലിണ്റ്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി.എം.ജോസഫ്, ജോയി ചെട്ടിശേരി, ടോണി കുമരകം എന്നിവര്‍ പ്രസംഗിച്ചു. വിലവര്‍ദ്ധനവില്‍ കോണ്‍ഗ്രസ് എസ് ഡില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ൯ന് ബിഎസ്എന്‍എല്‍ പടിക്കല്‍ ധര്‍ണ്ണ നടത്താന്‍ ജില്ലാ പ്രസിഡണ്റ്റ് സജി നൈനാന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി സാബു മുരിക്കവേലി,വൈസ് പ്രസിഡണ്റ്റ് തോമസ് ജോണ്‍ കൊപ്പുഴ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധിച്ചു
മുണ്ടക്കയം: ബിജെപി മുണ്ടക്കയം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെട്രോള്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ചു പ്രകടനം നടത്തി. കോസ്വേ ജംഗ്ഷനില്‍ നിന്ന് പ്രതിഷേധവുമായി ബൈക്കുകള്‍ തള്ളിക്കൊണ്ട് പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ ടൗണ്ചുററി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ എത്തി യോഗം നടത്തി. പ്രസിഡണ്റ്റ് കെ.ബി.മധു അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ ബിജെപി സംസ്ഥാന സമിതിയംഗം ആര്.സി.നായര്‍ പ്രസംഗിച്ചു. കെ.എം.പുരുഷോത്തമന്, പ്രദീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: