ന്യൂദല്‍ഹി: ആര്.ബാലകൃഷ്ണപിള്ളയുടെ മോചനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ പകര്‍പ്പിലെ ഒപ്പിനെച്ചൊല്ലി തര്‍ക്കം. ഹര്‍ജിയുടെ പകര്‍പ്പ് നല്‍കിയതായി കാണിക്കാന്‍ തന്റെ ക്ലര്‍ക്കിന്റെ വ്യാജ ഒപ്പിട്ടുവെന്ന് കാണിച്ച് പിള്ളയുടെ അഭിഭാഷകന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി.
നിലവിലുള്ള ഒരു കേസ് സംബന്ധിച്ച് പുതിയ അപേക്ഷ നല്കുമ്പോള് എതിര്‍വിഭാഗത്തെ അറിയിക്കണമെന്നും ഒപ്പ് വാങ്ങണമെന്നുമാണ് ചട്ടം. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടതായാണ് പിള്ളയുടെ അഭിഭാഷകന് നല്കിയ ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജിയില്‍ ഒപ്പിട്ടിരിക്കുന്നത് തന്റെ ഓഫീസിലുള്ളവരല്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ തങ്ങള്‍ മാറ്റാരുടെയും ഒപ്പിട്ടില്ലെന്നും ഹര്‍ജിയുടെ പകര്‍പ്പ് രജിസ്റ്റേര്‍ഡ് തപാലായി പിള്ളയുടെ അഭിഭാഷകന് അയച്ചിട്ടുണ്ടെന്നും വി.എസിന്റെ അഭിഭാഷകന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: