തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ വിതരണം സംബന്ധിച്ച നടപടികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്ലാന്റേഷന് കോര്പ്പറേഷന് സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു കത്തയച്ചെന്നും പരാതി പരിഗണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സംരക്ഷണ സമിതി ചെയര്മാന് എം. ഗംഗാധരന് നായര്‍ വ്യക്തമാക്കി.
ദുരിതാശ്വാസത്തിന്റെ പേരില്‍ അനര്‍ഹര്‍ സംസ്ഥാന ഖജനാവിലെ പണം അപഹരിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങളുടെയും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് ഇതു നടക്കുന്നത്. കാലൊടിഞ്ഞവര്ക്കും ജന്മനാ അംഗവൈകല്യം സംഭവിച്ചവരുമടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ ആനുകൂല്യങ്ങള്‍ വാരിക്കൂട്ടുകയാണ്. ഇതിനെക്കുറിച്ചു സ്വതന്ത്രമായ വിജിലന്‍സ് അന്വേഷണം വേണം.
ഇതോടൊപ്പം പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഭൂമി തട്ടിയെടുക്കാന്‍ ഭൂമാഫിയകള്‍ പിന്‍വാതിലിലൂടെ ശ്രമിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ തടയാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും കത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: