തിരുവനന്തപുരം: ഐഎച്ച്ആ ര്ഡിയില് നടന്ന ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ മുന്‍വിദ്യാഭ്യാസ മന്ത്രി എം.എ.ബേബിയുടെ പങ്കും അന്വേഷണവിധേയമാക്കും. ഐഎച്ച്ആര്‍ ഡിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെയും അക്കൗണ്ടന്റ് ജനറലിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷം ഐഎച്ച്ആര്‍ഡിയില്‍ നടന്ന ക്രമവിരുദ്ധമായ നടപടികള്‍ക്ക് അംഗീകാരം നല്കിയ മുന്‍വിദ്യാഭ്യാസമന്ത്രി എം.എ. ബേബി കുറ്റക്കാരനാണെന്ന് ധനകാര്യപരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതി ന്റെ അടിസ്ഥാനത്തിലാകും ബേബിക്കെതിരെയും അന്വേഷണം നടത്തുക. അതേസമയം ക്രമക്കേടുകളുടെ പേരില്‍ ഐഎച്ച്ആര്‍ഡിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെ ന്റ് ചെയ്യപ്പെട്ട ഡോ. വി.സുബ്രഹ്മണിക്ക് പകരം എല്‍ബിഎസ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് സയീദ് റഷീദിന് ഡയറക്ടറുടെ ചുമതല നല്കി.
ഐഎച്ച്ആര്‍ഡിയുടെ എക്സ് ഒഫീഷ്യോ ചെയര്‍മാനായ വിദ്യാഭ്യാസ മന്ത്രിയുടെ അംഗീകാരത്തോടെയാണ് തീരുമാനങ്ങള്‍ നടപ്പാക്കിയത്. എന്നാല്‍ ഇത്തരത്തില്‍ അനുമതി നല്കാന് ചെയര്‍മാനായ മന്ത്രിക്ക് അധികാരമില്ല. അഡീഷണല്‍ ഡയറക്ടര്‍ക്ക് നിയമവിരുദ്ധമായി സ്ഥാനക്കയറ്റം നല്‍കുകയും സര്‍ക്കാരിന്റെ ധനകാര്യനയങ്ങള്‍ കാറ്റില്‍ പറത്തുകയുമാണ് സര്‍ക്കാര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ വിവരിച്ചിട്ടുണ്ട്. ഇതേ റിപ്പോര്‍ട്ടില്‍ തന്നെയാണ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സുബ്രഹ്മണിയും കുറ്റക്കാരനാണെന്ന പരാമര്‍ശം ഉണ്ടായിരുന്നത്.
ഐഎച്ച്ആര്‍ഡി ഡയറക്ടര്‍, അരുണ്‍കുമാറിനുവേണ്ടി എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയായിരുന്നുവെന്നും ധനകാര്യപരിശോധനാ വിഭാഗം നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴിലായിരുന്ന ഐ.ടി മിഷനും ഐഎച്ച്ആര്‍ഡിയുമായി സഹകരിച്ച് ആരംഭിച്ച ഫിനിഷിങ് സ്കൂളില്‍ അരുണ്‍കുമാറിനെ ഡയറക്ടറാക്കിയത് ക്രമവിരുദ്ധമായാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഫിനിഷിങ് സ്കൂളിനായി നല്കിയ രണ്ടുകോടി രൂപയുടെ വിനിയോഗവും ക്രമവിരുദ്ധമാണെന്ന് കണ്ടെത്തി.
അരുണ്‍കുമാറിന്റെ പ്രിന്‍സിപ്പല്‍ മുതലുള്ള സ്ഥാനക്കയറ്റങ്ങളും നിയമവിരുദ്ധമാണെന്നാണ് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹത്തെ അഡീഷണല്‍ ഡയറക്ടറാക്കാന്‍ ഐഎച്ച്ആര്‍ഡിയുടെ സ്പെഷ്യല്‍ റൂള്‍സില്‍ നിന്ന് യോഗ്യതാ മാനദണ്ഡം നീക്കംചെയ്തു. ഈ തസ്തിക ബജറ്റില്‍ വകകൊള്ളിച്ചിട്ടില്ല. ബജറ്റില്‍ ഇല്ലാത്ത തസ്തിക സൃഷ്ടിക്കാന്‍ ഭരണസമിതിക്ക് അധികാരമില്ലെന്നും എ.ജിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ഇതോടൊപ്പം അരുണ്‍കുമാറിന് വേണ്ടി പുതിയ തസ്തിക സൃഷ്ടിച്ച ഐഎച്ച്ആര്‍ഡി യോഗ്യതാ മാനദണ്ഡങ്ങള്‍ തിരുത്തി പുതിയ നോട്ടിഫിക്കേഷന്‍ ഇറക്കിയതും വിജിലന്‍സ് അന്വേഷിക്കും. അരുണ്‍കുമാറിനെ അഡീഷണല്‍ ഡയറക്ടറായി നിയമിക്കുന്നതിനാണ് നേരത്തെയിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ച് യോഗ്യതയില്‍ ഇളവു വരുത്തിയത്. അഡീഷണ ല്‍ ഡയറക്ടര്‍ തസ്തികയിലേക്കുള്ള യോഗ്യതാ മാനദണ്ഡമായി നിശ്ചയിച്ചിരുന്നത് എഞ്ചിനീയറിംഗില്‍ ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദം, എഞ്ചിനീയറിംഗ് കോളേജില്‍ എട്ടുവര്‍ഷത്തെ അധ്യാപക പരിചയം, നാലുവര്‍ഷത്തെ അഡ്മിനിസ്ട്രേറ്റീവ് എക്സ്പീരീയന്‍സ് എന്നിങ്ങനെയായിരുന്നു. എന്നാല്‍ അഡീഷണല്‍ഡയറക്ടര്‍ സ്ഥാനത്തേക്ക് അരുണ്‍കുമാറിനെ നിയമിക്കുന്നതിന് ഈ യോഗ്യതാമാനദണ്ഡങ്ങള്‍ തടസ്സമായി. മാത്രമല്ല ഈ തസ്തികയിലേക്ക് ഇതേ യോഗ്യതയുള്ള നിരവധിഅപേക്ഷകള് ലഭിക്കാനിടയുണ്ടെന്ന വാദം ഉയര്‍ന്നതോടെ സര്‍ക്കുലര്‍ പിന്‍വലിച്ചു.
പിന്നീട് 2010 സെപ്റ്റംബര്‍ പതിമൂന്നിന് ഇഎ3/11609/2010/ഐഎച്ച്ആര്‍ഡി എന്ന നമ്പരില്‍ ഇറങ്ങിയ നോട്ടിഫിക്കേഷനില്‍ മൂന്ന് അഡീഷണല്‍ ഡയറക്ടര്‍മാരുടെ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 18400-500-22400 ശമ്പള സ്കെയിലില്‍ ഈ തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള യോഗ്യത നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡം ഏറെ കൗതുകകരമായിരുന്നു. ഐഎച്ച്ആര്‍ഡിയുടെ ജോയിന്റ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിക്ക് തസ്തികയിലേക്ക് അപേക്ഷിക്കാമെന്നായിരുന്നു യോഗ്യതയായി പറഞ്ഞിരുന്നത്. ആ സമയത്ത് ജോയിന്റ് ഡയറക്ടറായിരുന്ന അരുണ്‍കുമാറിനെ മാത്രം മുന്നില്‍ കണ്ടാണ് ഈ തസ്തിക സൃഷ്ടിച്ചതെന്ന് വ്യക്തമായിരുന്നു. ഒരാള്‍ക്ക് മാത്രം നിയമനം നല്കിയാല് വിവാദമുണ്ടാകുമെന്ന് ഭയന്നാണ് തസ്തികയുടെ എണ്ണം മൂന്നാക്കിയതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: