തിരുവനന്തപുരം: ലോകരാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യം തലകുനിക്കുന്ന കാഴ്ചയാണ് രണ്ടുവര്‍ഷമായി കണ്ടുവരുന്നതെന്ന് എല്‍.കെ.അദ്വാനി. അഴിമതിയെക്കുറിച്ചുള്ള കഥകള്‍ വിദേശരാജ്യങ്ങളില്‍ ഭാരതത്തിന്റെ യശസ്സ് കളങ്കപ്പെടുത്തുന്നു. രാജ്യം കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ് ഇപ്പോഴുള്ളത്. കേന്ദ്രമന്ത്രിമാര്‍ അഴിമതിക്കേസില്‍ ജയിലിലടയ്ക്കപ്പെടുന്നു. ചിലര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്നു. പുത്തരിക്കണ്ടം മൈതാനത്തില്‍ ജനചേതന യാത്രയ്ക്കു നല്കിയ സ്വീകരണത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്വാനി പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം ആദ്യ രണ്ടുദശകം ഭാരതത്തിന്റെ വളര്‍ച്ചയില്‍ മാന്ദ്യമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഭാരതം എല്ലാരംഗത്തും മുന്നേറി. 21-ാം നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്ന് ലോകം മുഴുവന്‍ കരുതി. അതിനുള്ള സാദ്ധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണംകൊണ്ട് കളഞ്ഞുകുളിച്ചു. ഭാരതത്തെ അവഗണനയോടെയാണ് ഇപ്പോള്‍ ലോകരാജ്യങ്ങള്‍ കാണുന്നത്. അദ്വാനി പറഞ്ഞു.അഴിമതിയോട് ബിജെപി ഒരിക്കലും മൃദുസമീപനം സ്വീകരിക്കില്ല. അഴിമതി കേസുകളില്‍ കോണ്‍ഗ്രസ് സഖ്യകക്ഷി നേതാക്കള്‍ക്കെതിരെ അന്വേഷണം നടക്കുമ്പോഴും സ്വന്തം നേതാക്കളെ സംക്ഷിക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമം.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെയോ പാര്‍ട്ടിയുടെയോ പ്രതിഛായ വര്‍ധിപ്പിക്കാനല്ല താന്‍ ജനചേതനയാത്ര നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറിച്ച് വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ കരുതിയിരിക്കുന്ന നമുക്കവകാശപ്പെട്ട കള്ളപ്പണം തിരികെ ഇവിടെ എത്തിക്കുവാനാണ്. സ്വിസ് ബാങ്കില്‍ മാത്രം 25ലക്ഷം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമാണ് ഇന്ത്യാക്കാര്ക്കുള്ളത്. 2 ജി സ്പെക്ട്രം അഴിമതിയില്‍ 1,76,000 കോടി രൂപയുടെ അഴിമതി ഏകദേശം 2 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇതിന്റെ എത്രയോ ഇരട്ടിയാണ് സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ പണം തിരികെ കൊണ്ടു വന്നാല്‍ നമ്മുടെ രാജ്യത്ത് വമ്പിച്ച വികസനം സാധ്യമാകും. നമ്മുടെ 6 ലക്ഷം ഗ്രാമങ്ങളില്‍ എല്ലാറ്റിലും വൈദ്യുതി, കുടിവെള്ളം, കര്‍ഷക ആനുകൂല്യങ്ങള്‍ എന്നിവ ഇതിലൂടെ നല്‍കാനാകും. കള്ളപ്പണം വെളിപ്പെടുത്താന്‍ ഐക്യരാഷ്ട്ര സഭ നടത്തിയ നിയമനിര്‍മാണത്തെ എല്ലാ രാഷ്ട്രങ്ങളും സ്വാഗതം ചെയ്തു. എന്നാല്‍ നമ്മുടെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും ഇതുവരെ ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ തയ്യാറായിട്ടില്ല. കള്ളപ്പണം നിക്ഷേപിച്ചിരിക്കുന്നവരുടെ പേരു വിവരങ്ങള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ മടിക്കുന്നു. ഇതുവരെ നടത്തിയ ആറു യാത്രകളില്‍ തനിക്ക് ഏറ്റവും സന്തോഷം നല്കിയ യാത്രയാണിതെന്ന് അദ്ദേഹം പറഞ്ഞു. വമ്പിച്ച ജനപിന്തുണയാണ് ഈ യാത്രയിലെമ്പാടും കാണാന്‍ കഴിഞ്ഞത്. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ ശക്തമായ ജനവികാരം ഉണര്‍ത്താന്‍ ഈ യാത്രയിലൂടെ തനിക്കു സാധിച്ചതായും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാൻ ഇവിടെ എഴുതുക: