ലണ്ടന്‍: കുത്തകവിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്ന് ലണ്ടനിലെ സെന്റ് പോള്‍ഡ് കത്തീഡ്രല്‍ അടച്ചു പൂട്ടി. പള്ളി അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമായി ഇനിയൊരറിയിപ്പു വരെ പളളി അടയ്ക്കുന്നതായി കത്തീഡ്രല്‍ ഡീന്‍ ഗ്രീന്‍ ഹൗള്‍സ് പ്രസ്താവിച്ചു.
സമീപത്തുള്ള ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് പിടിച്ചെടുക്കല്‍ സമരമാണ് പ്രക്ഷോഭകര്‍ നടക്കുന്നതെങ്കിലും സമീപത്തെ സെന്റ് പോള്‍സ് കത്തീഡ്രല്‍ പരിസരമാണ് പ്രക്ഷോഭകരെ കൊണ്ട് നിറഞ്ഞിരിക്കുന്നത്. പള്ളിക്ക് മുന്നിലുള്ള പ്രദേശമെല്ലാം പ്രക്ഷോഭകരുടെ ടെന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും അമ്മമാരും കുട്ടികളുമെല്ലാം പ്രക്ഷോഭകരിലുണ്ട്.
രണ്ടാം ലോക മഹായുദ്ധകാലത്ത് ടൈംബോബ് നിര്‍വീര്യമാക്കാന്‍ നാലുനാള്‍ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവെച്ചിരുന്നു. 1940 സെപ്തംബര്‍ 12 നായിരുന്നു പള്ളി അടച്ചത്. ഞായറാഴ്ചകളില്‍ മൂവായിരത്തിലേറെ പേര് പ്രാര്‍ത്ഥനയ്ക്ക് എത്തിയിരുന്നതാണവിടെ. ഒരു ദിവസം പള്ളി അടച്ചിടാന്‍ ഇരുപതിനായിരം പൗണ്ട് നഷ്ടവും പള്ളിക്ക് സംഭവിക്കുമെന്ന് ജനറല്‍ സിനഡ് അംഗവും പീറ്റര്‍ ബ്രുയിന്വെല്സ് പറയുന്നു.
ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ മുതലാളിത്ത വിരുദ്ധ പ്രക്ഷോഭം മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ ലണ്ടനിലും പ്രകടമായിട്ടുള്ളത്. സാമ്പത്തിക അസമത്വത്തിനും കുത്തകവല്‍ക്കരണത്തിനും മുതലാളിത്ത ചൂഷണത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭമാണ് ഇപ്പോള്‍ ലോകത്തെമ്പാടും വ്യാപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: