തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് അപവാദപ്രചരണങ്ങളുടെ വക്താവായി മാറിയിരിക്കുകയാണെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു. കോഴിക്കോട്ട് തീവണ്ടിക്ക് മുന്നില്‍ ചാടി രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം അച്യുതാനന്ദന് അപവാദ പ്രചാരണത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മരിച്ച കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. വി.എസ് നന്നാകുമെന്ന പ്രതീക്ഷയില്ല. 20 വര്‍ഷമായി കുഞ്ഞാലിക്കുട്ടിക്കെതിരേ അപവാദം പ്രചരിപ്പിക്കുന്നു. കുടുംബങ്ങള്‍ തകര്‍ക്കുകയാണ് വി.എസ്. അദ്ദേഹം ഭരിച്ചപ്പോഴും ഐസ്ക്രീം കേസില്‍ നടപടിയുണ്ടായിട്ടില്ല. വി.എസിന്റെ പാവയാണ് റൗഫ്.
കോഴിക്കോട്ട് ആത്മഹത്യ ചെയ്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായിട്ടില്ല. ഇക്കാര്യം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. മരിച്ച കുട്ടിയുടെ പിതാവു നജ്മല്‍ ബാബുവിനെ അങ്ങോട്ടു വിളിച്ചു കേസില്‍ പരാതി കൊടുക്കാന്‍ വി.എസ് ആവശ്യപ്പെടുകയായിരുന്നു. നജ്മലിനെ കാണാനില്ലെന്ന വി.എസിന്റെ ആരോപണം തെറ്റാണ്. കുഞ്ഞാലിക്കുട്ടി ഒളിപ്പിച്ചെന്നായിരുന്നു ആരോപണം. തന്നെയാരും ഒളിപ്പിച്ചിട്ടില്ലെന്നു നജ്മല്‍ കത്തെഴുതിയിട്ടുണ്ട്.
കാസര്‍കോട് വെടിവയ്പ്പില്‍ നടപടിയെടുക്കാത്തവരാണ് കോഴിക്കോട് സംഭവത്തില്‍ നടപടിയാവശ്യപ്പെടുന്നതെന്നും ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: