ചെന്നൈ: കൂടംകുളം ആണവ നിലയത്തിന്റെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചു. 15 പേര് അടങ്ങിയ സമിതിക്കാണു രൂപം നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സമിതിക്ക് രൂപം നല്‍കിയത്.
കൂടംകുളം ആണവനിലയത്തിനെതിരെ തദ്ദേശവാസികളുടെ എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്. ആണവനിലയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ സമിതി പരിശോധിക്കും. സമിതി അംഗങ്ങള്‍ ഉടന്‍ തന്നെ ആണവനിലയം സന്ദര്‍ശിക്കും.
ജനകീയ പ്രക്ഷോഭം അവഗണിച്ചുകൊണ്ട് നിലയത്തിന് മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് സമിതി രൂപീകരണത്തിന് കാരണമായത്. ജനങ്ങളുടെ ആശങ്ക മാറുന്നത് വരെ നിലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ നിലപാട്. കൂടംകുളത്തെ പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
പ്രശ്നം ചര്‍ച്ച ചെയ്യാനും ആശങ്കകള്‍ പരിഹരിക്കാനും സംയുക്ത സമിതിയെ നിയോഗിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഉറപ്പു നല്‍കിയെങ്കിലും പ്രാവര്‍ത്തികമായില്ല. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒളിച്ചു കളിക്കുകയാണെന്നു ജയലളിത വീണ്ടും ആരോപിച്ചതോടെയാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: