കൊച്ചി: ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകള്‍ മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടു. വാഹനങ്ങളുടെ സ്പീഡ് കുറയ്ക്കാന്‍ ക്രിയാത്മകമായ മറ്റ് നടപടികള്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നവംബര്‍ 30വരെ സമയം നീട്ടി നല്കി.
എല്ലാ പ്രധാന റോഡുകളുടെയും ദേശീയപാതകളുടെയും അറ്റകുറ്റപ്പണികള്‍ ഇതിനകം പൂര്‍ത്തിയാക്കാനും കൊച്ചി കോര്പറേഷന് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ 30നകം പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു.
റോഡുകളുടെ അറ്റക്കുറ്റപ്പണി തീര്‍ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചീഫ് എന്‍ജീനിയര്‍ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്പ്പിച്ചതിന്റൈ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സമയം നീട്ടി നല്‍കിയത്. ഡിസംബര്‍ 15ന് നടപടികളുടെ പുരോഗതി അറിയിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: