ന്യൂദല്‍ഹി: നേതാക്കളുടെ സ്വഭാവദൂഷ്യം പാര്‍ട്ടി കോണ്‍ഗ്രസിലും സംസ്ഥാന സമ്മേളനത്തിലും ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള പറഞ്ഞു. ഈക്കാര്യം വിലയിരുത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നാളെ തുടങ്ങുന്ന പോളിറ്റ് ബ്യൂറോയില്‍ പ്രത്യയശാസ്ത്ര രേഖയുടെ കരടിന് അന്തിമരൂപം നല്‍കും.
1992ല്‍ അംഗീകരിച്ച പ്രത്യയശാസ്ത്ര രേഖയിലെ നിര്‍ദ്ദേശങ്ങളില്‍ കാര്യമായ തിരുത്തല്‍ വരുത്തുന്നതാണ് പുതിയ രേഖ. കഴിഞ്ഞ പോളിറ്റ് ബ്യൂറോ ഇതിന്റെ രൂപരേഖ തയാറാക്കിയിരുന്നു. പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ദല്‍ഹിയിലെത്തിയിട്ടുണ്ട്.
എന്നാല്‍ നാളെ ആരംഭിക്കുന്ന പി.ബി യോഗത്തില്‍ ഇക്കാര്യങ്ങളൊന്നും ചര്‍ച്ചയാകില്ലെന്നും എസ്.രാമചന്ദ്രന് പിള്ള കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: