ഗുര്‍ഗാവ്: ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സിറ്റി ആശുപത്രിയില്‍ റോബോട്ടിനെ ഉപയോഗിച്ച് ഒരു നാലുവയസുകാരന്റെ കരള്‍ മറ്റീവ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ലോകത്തിലെ ഇത്തരം മൂന്നാമതെ ശസ്ത്രക്രിയയാണിതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മേദാന്ത മെഡി സിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നതെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.
സിയാദ് എന്ന നാലുവയസുകാരന്റെ കരളിനെ ക്യാന്‍സര്‍ രോഗം ബാധിച്ചിരുന്നു. റഹ്മത്തുള്ള എന്ന 36 കാരനായ കുട്ടിയുടെ അമ്മാവനില്‍നിന്നാണ് ഡാവിഞ്ചി റോബോട്ടിന്റെ സഹായത്താല്‍ 20 ശതമാനം കരള്‍ ഡോക്ടര്‍മാര്‍ എടുത്ത് കുട്ടിക്ക് നല്‍കിയത്. യന്ത്രമനുഷ്യന്റെ സഹായത്തോടെയുള്ള ഇത്തരം ശസ്ത്രക്രിയകള്‍, കിഡ്നി, ഹൃദയം മുതലായവക്കും ചെയ്യാറുണ്ട്. എന്നാല്‍ കരള്‍ ശസ്ത്രക്രിയയില്‍ ഇതിന്റെ ഉപയോഗംമൂലം അതിന്റെ കൃത്യത വര്‍ധിക്കുകയും ശസ്ത്രക്രിയമൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറക്കുകയും ചെയ്തതായി മെദാത്ത ലിവര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് എ.എസ്. സോയിന്‍ അഭിപ്രായപ്പെട്ടു. മസ്കറ്റില്‍ തന്റെ അച്ഛനമ്മമാരോടൊപ്പം താമസിക്കുന്ന സിയാദിന്റെ കരളിന് പ്രോട്ടീനുകളെ ദഹിപ്പിക്കാന്‍ ശേഷി ഉണ്ടായിരുന്നില്ല. ഇൗ ശസ്ത്രക്രിയക്കായി യന്ത്രമനുഷ്യന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനുതന്നെ ഒരുലക്ഷം രൂപയാകും. എന്നാല്‍ മൂന്നോ നാലോ ഓപ്പറേഷനുകള്‍ ഒരു നിരയായി ചെയ്യേണ്ടിവന്നാല്‍ ചെലവ് കുറയുമെന്ന് ഡോക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: