കടുത്തുരുത്തി : കുറുപ്പന്തറയിലെ പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ളക്സിണ്റ്റെ നിര്‍മ്മാണത്തിലെ അപാകത ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്ന് പരിഹരിക്കാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ബിജെപിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ ഇടപ്പെടലിനെ തുടര്‍ന്ന് ഷോപ്പിങ്ങ് കോംപ്ളക്സിണ്റ്റെ ഫൗണ്ടേഷണ്റ്റെ നിര്‍മ്മാണം നിര്‍ത്തിവച്ചിരുന്നു. ഫൗണ്ടേഷണ്റ്റെ നിര്‍മ്മാണത്തിനുപയോഗിച്ച മെറ്റല്‍ ചിപ്സില്‍ മണ്ണ് കണ്ടെത്തുകയും, കൂടാതെ ആവശ്യത്തിന് സിമണ്റ്റ് ചേര്‍ക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇത്തരം ഗുരുതരമായ വിഴ്ചകള്‍ പരിഹരിച്ച ശേഷം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിലപാടാണ് നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും അന്ന് സ്വീകരിച്ചത്. ഇതെ തുടര്‍ന്ന് പോലീസിണ്റ്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ട് പണികള്‍ ആരംഭിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണ സമതിയുടെ നേത്യത്വത്തില്‍ ഇന്നലെ ബിജെപി പ്രവര്‍ത്തകരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ മാറ്റിയശേഷം നിര്‍മ്മാണം ആരംഭിക്കാമെന്നതുള്പ്പെടെ ബിജെപി മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും നിരുപാധികം മാഞ്ഞൂറ്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗീകരിക്കുകയായിരുന്നു. വിവാദമായ മാഞ്ഞൂറ്‍ പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ളക്സിണ്റ്റെ നിര്‍മ്മാണത്തിലെ അപാകത പരിഹരിക്കുന്നത് സംബന്ധിച്ച ബിജെപിയുടെ ആവശ്യങ്ങള്‍ മാഞ്ഞൂറ്‍ ഗ്രാമപഞ്ചായത്ത് ഭരണസമതിയെ കൊണ്ട് നിരുപാധികം അംഗീകരിപ്പിച്ചകൊണ്ട് പാര്‍ട്ടിയുടെ പഞ്ചായത്ത് കമ്മറ്റി വാന്‍ വിജയമാണ് കരസ്ഥമാക്കിയത്. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്റ്റും കല്ലറ ഗ്രാമപഞ്ചായത്ത അംഗവുമായ രമേശ് കാവിമറ്റം, നിയോജകമണ്ഡലം പ്രസിഡണ്റ്റ് ജയപ്രകാശ്, ബിജെപി മാഞ്ഞൂറ്‍ പഞ്ചായത്ത്കമ്മറ്റി പ്രസിഡണ്റ്റ് ആചാര്യ സജി ഇരവിമംഗലം, അശോകന്, ഗോപി മാഞ്ഞൂറ്‍, ബിജൂ ചന്ദ്രന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: