റാലേഗന്സിദ്ദി: കോണ്‍ഗ്രസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി അന്ന ഹസാരെ. ജന്‍ലോക്പാല്‍ ബില്‍ പാസ്സാക്കിയില്ലെങ്കില്‍ വരുന്ന അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിനെതിരായ നിലപാട് എടുക്കുമെന്ന് ഹസാരെ പറഞ്ഞു. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസ്സാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാരസമരം നടത്തുമെന്നും ഹസാരെ മുന്നറിയിപ്പ് നല്കി.
ലോക്പാല്‍ ബില്ലിനായി പിന്തുണ നേടുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഹസാരെ പര്യടനം നടത്തും. ഉത്തര്‍പ്രദേശില്‍ നിന്നാകും പര്യടനത്തിന് തുടക്കം കുറിക്കുക. ലോക്പാല്‍ ബില്‍ ക്യാമ്പയിന് ബി.ജെ.പിയില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും പിന്തുണ ലഭിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഹസാരെ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുമ്പോള്‍ മികച്ച രാഷ്ട്രീയപാര്‍ട്ടികള്‍ നോക്കി വേണം രേഖപ്പെടുത്താനെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: