തിരുവനന്തപുരം: ആര്. ബാലകൃഷ്ണപിള്ള യുടെ ഫോണ്‍ വിളി വിവാദവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പി.കെ. ഗുരുദാസന് എം.എല്‍.എ ആണ് അടിയന്തരപ്രമേയ ത്തിന് നോട്ടീസ് നല്‍കിയത്. അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ തെളിവ് നശിപ്പാന് ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു.
ബാലകൃഷ്ണപിള്ള നടത്തിയത് ചട്ടലംഘനമാണ്, മറിച്ച് നിയമലംഘനമല്ല. പിള്ളയെ അങ്ങോട്ടുവിളിച്ച മാധ്യമപ്രവര്ത്തകന് ചെയ്തതും തെറ്റാണ്. ഫോണ്‍ വിളി സംഭവത്തില്‍ ജയില്‍ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന് അന്വേഷണത്തോട് സഹകരിക്കുന്നി ല്ലെന്നും അധ്യാപകന്റെ മൊഴികളിലെ വൈരുദ്ധ്യം പോലീസിനെ കുഴയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: