തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യ സമിതിയുടെ ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം നോവലിസ്റ്റ് സി.രാധകൃഷ്ണന്. ആര് .രാമചന്ദ്രന് അധ്യക്ഷനായ സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. 1,11111 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്കാരം.
അരനൂറ്റാണ്ടുകാലമായി മലായാള സാഹിത്യത്തെ പോഷിപ്പിച്ചുവരുന്ന സി.രാധാകൃഷ്ണന്റെ രചനകള്‍ മലായാള നോവല്‍ സാഹിത്യ രംഗത്തെ അമൂല്യ സമ്പത്താണെന്ന് സമിതി വിലയിരുത്തി. ഈ മാസം 16ന് തിരുവനന്തപുരത്ത് നടക്കുന്ന സാഹിത്യസംഗമത്തില്‍ പുരസ്കാരം സമ്മാനിക്കുമെന്ന് വള്ളത്തോള്‍ സാഹിത്യസമിതി അറിയിച്ചു.
വള്ളത്തോള്‍ പുരസ്കാരം തന്നെ തേടിയെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് സി.രാധാകൃഷ്ണന് പറഞ്ഞു. തന്റെ ഗുരുനാഥന്മാര്ക്കും രക്ഷകര്‍ത്താക്കള്‍ക്കും വായനക്കാര്‍ക്കുമുള്ള പുരസ്കാരമാണിതെന്നും അദ്ദേഹം പറഞ്ഞു.
എഴുത്തച്ഛന്റെ ജീവിതത്തെ ആസ്പതമാക്കിയുള്ള തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഇനിയൊരു നിറകണ്‍ചിരി, കരള്‍ പിളരും കാലം, മുന്‍പേ പറക്കുന്ന പക്ഷികള്‍, ഇവിടെ എല്ലാവര്ക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, നിഴല്‍പ്പാടുകള്‍, അമൃതം, ആഴങ്ങളില്‍ അമൃതം, അമാവാസികള്‍ തുടങ്ങിയവയാണ് രാധാകൃഷ്ണന്റെ പ്രധാനകൃതികള്‍ .
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, മഹാകവി ജി. പുരസ്കാരം, അബുദാബി മലയാളി സമാജം പുരസ്കാരം, ലളിതാംബിക അന്തര്‍ജനം പുരസ്കാരം, അങ്കണം അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ പുരസ്കാരങ്ങള്‍ സി.രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമി വിശിഷ്ടാഗത്വം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: