ആലപ്പുഴ: ആര്.ബാലകൃഷ്ണ പിള്ളയ്ക്കെതിരെ വെള്ളപ്പള്ളി നടേശന് രംഗത്ത്. മകനേക്കാള്‍ മികച്ച നടനാണ് ബാലകൃഷ്ണ പിള്ളയെന്ന് വെള്ളപ്പള്ളി പറഞ്ഞു. എന്‍.എസ്.എസിനെ മുഖ്യമന്ത്രി ഭയക്കുന്നതായും അദ്ദേഹം ആരോപിച്ചു.
കേരളത്തില്‍ ഇപ്പോള്‍ രണ്ട് തരം നീതിയാണ് നടപ്പാവുന്നത്. ബാലകൃഷ്ണ പിള്ളയെ പോലെ പണവും സ്വാധീനവും ഉള്ളവര്‍ക്ക് ഒരു നീതിയും സാധാരണക്കാര്‍ക്ക് മറ്റൊരു നീതിയുമാണ്. വ്യാജമദ്യ ദുരന്തക്കേസില്‍ ശിക്ഷിച്ച മണിച്ചന് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി മൂന്ന് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇതുവരെ തുറന്നു വിട്ടിട്ടില്ല.
അതേസമയം ഒരു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ഉപയോഗിച്ച് കഴിയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വളരെ ഗതികെട്ട അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടി. ഘടകകക്ഷി ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണകക്ഷിയുടെ പിന്തുണയില്ലാതെ കൊട്ടാരക്കരയില്‍ അധ്യാപകനെ ഇത്രയും ക്രൂരമായി ആക്രമിക്കില്ലായിരുന്നു.
കൊട്ടാരക്കേസിലെ കുറ്റക്കാരെ കണ്ടെത്താന്‍ ആഭ്യന്തര വകുപ്പ് ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും പറഞ്ഞു. വനിതാ കോഡ് ബില്ല് സംബന്ധിച്ച് കൃഷ്ണയ്യര്‍ കമ്മിഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വളരെ സത്യസന്ധമാണ്. റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ക്ക് വ്യക്തമായ ലക്ഷ്യം ഉണ്ടെന്നും ഇതിനായി പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: