ബലസോര്‍ : ഇന്ത്യയുടെ ആണവ മിസൈല്‍ അഗ്നി-2 വിജയകരമായി പരീക്ഷിച്ചു. ഒറീസ തീരത്തെ വീലര്‍ ദ്വീപിലുള്ള മിസൈല്‍ ലോഞ്ച് പാഡില്‍ നിന്നായിരുന്നു പരീക്ഷണം. രണ്ടായിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള ഭൂതല-ഭൂതല മിസൈല്‍ ആണ് അഗ്നി-2.
രാവിലെ ഒമ്പതരയ്ക്കാണ് പരീക്ഷണം നടന്നതെന്ന് കരസേന അറിയിച്ചു. രണ്ടുഘട്ടം ഖര ഇന്ധനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. മിസൈലിന് ഇരുപതു മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും 17 ടണ്‍ ഭാരവുമുണ്ട്.
ലക്ഷ്യം കൃത്യമായി ഭേദിക്കാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന നാവിഗേഷന്‍ സംവിധാനം സഹായിക്കുമെന്നു ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് മിസൈല്‍ പരീക്ഷിക്കാന്‍ നേരത്തേ തീരുമാനിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളെത്തുടര്ന്നു മാറ്റിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: