സാവോപോളോ: വെനസ്വെലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ഗുരുതരാവസ്ഥയില്‍. ഇദ്ദേഹത്തിന്റെ രണ്ടു വൃക്കകളും പ്രവര്‍ത്തനരഹിതമായി. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്നു ക്യൂബയില്‍ ചികിത്സ തേടിയ ഷാവേസ് ഒരാഴ്ച മുന്‍പാണു നാട്ടിലേക്കു മടങ്ങിയത്.
എന്നാല്‍ വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരാക്കസിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് ഷാവേസ് ഇപ്പോള്‍. 1999 ലാണ് ഷാവേസ് വെനസ്വെലന്‍ പ്രസിഡന്റാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: