കണ്ണൂറ്: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റെ കണ്ണൂറ് പുസ്തകോത്സവം ഒക്ടോബര്‍ ൧ മുതല്‍ ൫ വരെ ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുമെന്ന് അസി. ഡയറക്ടര്‍ എസ്.കൃഷ്ണകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പുസ്തകോത്സവം എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഫോക്ളോര്‍ അക്കാദമി ചെയര്മാന് പ്രൊഫ. മുഹമ്മദ് അഹമ്മദ് ആദ്യവില്പന നിര്‍വ്വഹിക്കും. ൫ന് കാലത്ത് ൧൦.൩൦ന് പുസ്തകോത്സവത്തിണ്റ്റെ സമാപന സമ്മേളനം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്.തമ്പാണ്റ്റെ അദ്ധ്യക്ഷതയില്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരുവിണ്റ്റെ സമ്പൂര്‍ണ കൃതികളുടെ രണ്ട് വാള്യങ്ങള്‍, ശബ്ദാവലി, ഭരണഘടന തുടങ്ങിയവയും ൫൦ ഓളം ജനപ്രിയ പുസ്തകങ്ങളുടെ പുനഃപ്രസിദ്ധീകരിച്ച പതിപ്പും മേളയില്‍ വില്പനക്കുണ്ടാകും. വില്പനയില് ൨൦ ശതമാനം മുതല്‍ ൬൦ ശതമാനം വരെ കിഴിവും അനുവദിക്കും. ആയിരം രൂപ മുഖവിലയുള്ള പുസ്തകങ്ങള്‍ക്ക് ൨൫ ശതമാനം കിഴിവ് ലഭിക്കുമ്പോള്‍ ഒരുലക്ഷം രൂപയുടെ പുസ്തകത്തിന് ൫൦ ശതമാനം കിഴിവ് അനുവദിക്കും. ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റെ പുതിയ പ്രസാദകസംരംഭമായ അറിവ് നിറവ് ഒക്ടോബര്‍ ൧൫ മുതല്‍ യാഥാര്‍ത്ഥ്യമാകും. പ്രതിമാസം ൧൫ പുസ്തകങ്ങളാണ് ഈ ഗ്രന്ഥപരമ്പരയിലൂടെ പുറത്തുവരികയെന്നും അസി.ഡയറക്ടര്‍ പറഞ്ഞു. കണ്ണൂരിലടക്കം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിണ്റ്റെ പുസ്തകശാലകള്‍ ആരംഭിക്കാനുള്ള നിര്‍ദ്ദേശങ്ങളും നിലവിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സീനിയര്‍ സൂപ്രണ്ട് എന്‍.മുരളീധരനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: