ന്യൂദല്‍ഹി: 2ജി സ്പെക്ട്രം ഇടപാടി പി.ചിദംബരത്തിന് പങ്കില്ലെന്ന് സി.ബി.ഐ സുപ്രീംകോടതിയില്‍ല്‍ വാദിച്ചു. ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ സി.ബി.ഐയെക്കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
സ്പെക്ട്രം ഇടപാട് നടക്കുമ്പോള്‍ അന്ന് ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിന് യാതൊരു പങ്കുമില്ലെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന് കെ.കെ വേണുഗോപാല്‍ വ്യക്തമാക്കി. സ്പെക്ട്രം ലേലം ചെയ്യണമെന്ന നിലപാടാണ് ആദ്യം മുതലേ ചിദംബരത്തിന് ഉണ്ടായിരുന്നതെന്നും സി.ബി.ഐ കോടതിയെ ബോധിപ്പിച്ചു.
ടെലികോം മന്ത്രിയായിരുന്ന എ.രാജയാണ് സ്പെക്ട്രം അനുവദിച്ചത്. ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും സി.ബി.ഐ വാദിച്ചു. അനില്‍ അംബാനിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും സി.ബി.ഐ അഭിഭാഷകന് പറഞ്ഞു.
കേസ് അടുത്ത മാസം പത്തിന് വാദം കേള്‍ക്കാനായി മാറ്റി. ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് കഴിഞ്ഞ ദിവസം പ്രശാന്ത് ഭുഷണ്‍ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: