തിരുവനന്തപുരം: ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വാളകം ആര്.വി.എച്ച്.എസിലെ അധ്യാപകന് കൃഷ്ണകുമാറിന്റെ നില അല്‍പ്പം മെച്ചപ്പെട്ടു. മലദ്വാരത്തിലൂടെ കമ്പി കയറി ഗുരുതരാവസ്ഥയിലായ അധ്യാപകന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം അതീവഗുരുതരാവസ്ഥയിലാണ് കൃഷ്ണകുമാറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ബോധാവസ്ഥയില്‍ എത്തിയിട്ടുണ്ടെങ്കില്‍ മൊഴി നല്കാന് കഴിയുന്ന അവസ്ഥയില്‍ അദ്ദേഹം എത്തിയിട്ടില്ല. ഇന്ന് വൈകുന്നേരത്തോടെ മോഴി രേഖപ്പെടുത്താനുള്ള സാധ്യത പോലീസ് പരിശോധിക്കുന്നുണ്ട്.
അതിക്രൂരമായ രീതിയിലാണ് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത്. ഇതിന് കാരണം കൃഷ്ണകുമാറും അദ്ദേഹം ജോലി ചെയ്യുന്ന ബാലകൃഷ്ണപിള്ള മാനേജരായ സ്കൂള്‍ അധികൃതരുമായുള്ള പ്രശ്നങ്ങളാണെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതിനിടെ അധ്യാപകനെ മര്‍ദ്ദിച്ചവര്‍ ഉപേക്ഷിച്ചതെന്ന് സംശയിക്കുന്ന കാര്‍ പത്തനാപുരത്ത് കണ്ടെത്തി. പത്തനാപുരത്ത് പട്ടാഴി റോഡിലാണ് കാര്‍ കണ്ടെത്തിയത്.
കൊട്ടാരക്കര ഡിവൈ.എസ്. പിയും സംഘവും കാര്‍ പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: