വാഷിങ്ടണ്‍: ഭീകരതയ്ക്കെതിരായ പോരാടുന്ന രാജ്യങ്ങള്‍ അക്കാര്യത്തില്‍ വേറിട്ട നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം.കൃഷ്ണ പറഞ്ഞു. വാഷിങ്ടണിലുള്ള കൃഷ്ണ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരരതയ്ക്കെതിരായ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങള്‍ ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ഇന്ത്യയുടെ നിലപാടിനോട് ഹിലരി ക്ലിന്റണ് യോജിച്ചതായും കൃഷ്ണ വ്യക്തമാക്കി. ചര്‍ച്ച മികച്ചതും ക്രിയാത്മകവുമായിരുന്നുവെന്ന് 40 മിനിട്ട് നീണ്ട കൂടിക്കാഴ്ചയ്ക്കു ശേഷം ശേഷം കൃഷ്ണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കാബൂളിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണവും ന്യൂദല്‍ഹിയിലെ ഹൈക്കോടതി വളപ്പിലുണ്ടായ സ്ഫോടനവും ചര്‍ച്ച ചെയ്തതായി കൃഷ്ണ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: