ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചക് വാളില്‍ സ്കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 37 പേര് മരിച്ചു. ഇതില്‍ 30 പേര് വിദ്യാര്‍ഥികളാണ്. 78 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ റാവല്‍പിണ്ടി സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈസലാബാദ് മിലത്ത് പബ്ലിക്ക് ഗ്രാമര്‍ സ്കൂളിലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. വിനോദയാത്ര കഴിഞ്ഞ് കലര്കഹറില് നിന്ന് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.
ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. 72 പേരെ കയറ്റാന്‍ ശേഷിയുള്ള ബസില്‍ അധ്യാപകരടക്കം 110 പേരുണ്ടായിരുന്നു. ബസ് വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: