ന്യൂദല്‍ഹി: ഐ.പി.എല്‍ ക്രമക്കേട് അന്വേഷിക്കുന്ന അച്ചടക്ക സമിതി പുനഃസംഘടിപ്പിക്കണമെന്ന മുന്‍ കമ്മിഷണര്‍ ലളിത് മോഡിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതി അംഗങ്ങളായ അരുണ്‍ ജെയ്റ്റ്ലിയും ചിരായു അമീനും തനിക്കെതിരെ പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു മോഡിയുടെ പരാതി.
എന്നാല്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒരംഗത്തെ മാറ്റിയാല്‍ അതു കീഴ് വഴക്കമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അരുണ്‍ ജെയ്റ്റ്ലി, ചിരായു അമീന്, ജ്യോതിരാധിത്യ സിന്ധ്യ എന്നിവരടങ്ങുന്ന സമിതിയാണ് ലളിത് മോഡിക്കെതിരേയുള്ള ഐ.പി.എല്‍ ക്രമക്കോടുകള്‍ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: