തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. ഒക്ടോബര്‍ ഒന്നു മുതല്‍ യൂണിറ്റിന് 25 പൈസ സര്‍ചാര്‍ജ് ഈടാക്കും. കഴിഞ്ഞ വര്‍ഷം പുറത്ത് നിന്നും വൈദ്യുതി വാങ്ങിയപ്പോള്‍ ബോര്‍ഡിന് അധികമായി ഉണ്ടായ ചെലവ് പരിഹരിക്കാനാണ് ഉപഭോക്താക്കളില്‍ നിന്നും സര്‍ച്ചാര്‍ജായി ഈടാക്കുന്നത്.
പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരെ സര്‍ചാര്‍ജില്‍ നിന്നൊഴിവാക്കി. ബാക്കിയുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ആറു മാസത്തേയ്ക്കു സര്‍ചാര്‍ജ് ബാധകമാണ്. ഇടത്തരം, ഗാര്‍ഹിക ഉപഭോക്താക്കളെ വൈദ്യുതി സര്‍ച്ചാര്‍ജ് ബാധിക്കുകയില്ല.
പ്രതിമാസം 120 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ സര്‍ചാര്‍ജ് സര്‍ക്കാര്‍ നല്‍കും. ഈ ഇനത്തില്‍ 54 കോടി രൂപയുടെ അധിക ബാധ്യതയാണ് സര്‍ക്കാരിന് ഉണ്ടാകുക. ഇതു സംബന്ധിച്ചു വൈദ്യുതി ബോര്‍ഡ് നല്കിയ ശുപാര്‍ശ ധനവകുപ്പ് അംഗീകരിച്ചു. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്.
2010 ഒക്ടോബര്‍ മുതല്‍ ഇക്കൊല്ലം മാര്‍ച്ച് വരെ ഇന്ധന വില വര്‍ധന മൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ 181.14 കോടി രൂപയുടെ ബാധ്യത നികത്താനാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: