കൊച്ചി: തകര്ന്നകോര്പ്പറേഷന് റോഡുകള്‍ ഒരുമാസത്തിനകം പുനര്‍നിര്‍മിക്കുമെന്ന് മേയര്‍ ടോണി ചമ്മണി പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്ലാറോഡുകളുടേയും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായികഴിഞ്ഞു. അടുത്തദിവസങ്ങളിലായി റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍ നടക്കും. നഗരത്തിലെ പ്രധാനപ്പെട്ട 12 റോഡുകള്‍ പുനര്‍നിര്‍മ്മിക്കുന്നത് പിഡബ്ല്യുഡി യായിരിക്കും. മെട്രോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന്റെ ചുമതല ദല്‍ഹി മെട്രോകോര്പ്പറേഷനാണ്. റോഡുകള്‍ സഞ്ചാരയോഗ്യമായശേഷംമാത്രം നോര്‍ത്ത് മേല്‍പ്പാലം വീതികുട്ടൂന്നജോലി ആരംഭിച്ചാല്‍ മതിയെന്ന ഉറച്ചനിലപാടാണ് കോര്പ്പറേഷനുള്ളതെന്നും മേയര്‍ അറിയിച്ചു.
ഈ മാസം 25ന് ഞായറാഴ്ച കൊച്ചിയിലെ റോഡുകളെക്കുറിച്ചുള്ള ശില്പശാല സംഘടിപ്പിച്ചിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു. റോഡുകള്‍ വളരെവേഗം തകര്‍ന്നുപോകുന്നത് തടയുന്നതിനായുള്ള ശാസ്ത്രീയ പരിഹാരം കണ്ടെത്തുകയാണ് ശില്പശാലയുടെ ഉദ്ദേശം. ഇപ്പോഴുള്ള രീതിയില്‍ റോഡ് നിര്‍മാണം തുടര്‍ന്നാല്‍ ഗുണനിലവാരം ഉറപ്പുവരുത്താനാകില്ല. ചിറ്റൂര്‍ റോഡ് മാതൃകാറോഡായിപുനര്നിര്മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ശില്പശാലയില് അഞ്ച് സെഷനുകളിലായി പുതിയ റോഡ് നിര്‍മാണവും ഗുണനിലവാരവും ഉറപ്പാക്കുന്നതിനുള്ള വിശദമായ ചര്‍ച്ച നടക്കും. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്, മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്, കെ.ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. കൊച്ചിന് കോര്പ്പറേഷന് ഓഫീസിനോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന ജനസേവാകേന്ദ്രം മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഇന്ന് ഉച്ചക്ക് 3 മണിക്ക് ഉദ്ഘാടനം ചെയ്യും.
ജനസേവാ കേന്ദ്രത്തിലൂടെ പൊതുജനങ്ങള്‍ക്ക് വളരെ വേഗം സേവനങ്ങള്‍ ലഭ്യമാകും. പൊതുങ്ങളുടെ പരാതി പരിഹാരത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനം, ടൗണ്‍ഹാള്‍ ബുക്കുചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം, നഗരസഭയില്‍ സമര്‍പ്പിച്ചിട്ടുള്ള പരാതിയെക്കുറിച്ചറിയുന്നതിനുള്ള സംവിധാനം, സൈസന്സുകളുടെ അപേക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം, ശുചീകരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, കൗണ്‍സില്‍ യോഗത്തിന്റേയും മറ്റും വിവരങ്ങള്‍, കെട്ടിട നികുതിയും, മറ്റ് നികുതിയും സംബന്ധിച്ചുള്ള ഓണ്‍ ലൈന്‍ സംവിധാനം, ജനന മരണ, വിവാഹ രജിസ്ട്രേഷനും, സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം, ഉമസ്ഥാവകാശം കൈമാറ്റ സര്‍ട്ടിഫിക്കേറ്റ് മുതലായവയ്ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം, വിവരാവകാശ അപേക്ഷയ്ക്കുള്ള ഓണ്‍ലൈന്‍ സംവിധാനം, ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, നഗരസഭാവിവരങ്ങള് ലഭ്യമാക്കുന്ന വെബ്സൈറ്റ് തുടങ്ങിയവയാണ് ജനസേവാകേന്ദ്രത്തിലൂടെ ലഭിക്കുന്ന സേവനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: