കൊച്ചി: ഓഗസ്റ്റ് 25ന് ആരംഭിച്ച നികുതി സമാഹരണയജ്ഞത്തിലൂടെ ഇതുവരെ 17 കോടിരൂപ സമാഹരിക്കാന്‍ കഴിഞ്ഞതായി മേയര്‍ ടോണിചമ്മിണി പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 7 കോടിരൂപ കൂടുതലാണ് സെപ്മതംബര് 30ന് വരെ നികുതി സമാഹരണയജ്ഞം തുടരും. നികുതി വെട്ടിപ്പ് നടത്തി വൈറ്റിലയില്‍ 11 നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് 1 കോടി 25 ലക്ഷം രൂപ നികുതി ചുമത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്താന്‍ രണ്ട് സ്ക്വാഡുകളെ നിയോഗിച്ച് പരിശോധന തുടരുകയാണ്. നികുതി വെട്ടിപ്പ് നടത്തുന്നവരെ കണ്ടെത്തിയാല്‍ ഇവര്‍ക്ക് മൂന്നിരട്ടി നികുതിചുമത്തുമെന്നും മേയര്‍ പറഞ്ഞു. ഇതുവരെയുള്ള പരിശോധനയില്‍ 10 കോടിരൂപയുടെ നികുതിവെട്ടിപ്പ് പിടികൂടിയിട്ടുണ്ട്. ഇവര്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശന നടപടിസ്വീകരിക്കും. പണം അടച്ചില്ലെങ്കില്‍ കെട്ടിടങ്ങള്‍ ജപ്തിചെയ്യും. പനമ്പിള്ളി നഗറില്‍ വീടുകള്‍ വ്യാപാരാവശ്യത്തിന് കൈമാറിയവര്ക്ക് കോമേഴ്സ്യല്‍ നിരക്കില്‍ നാലുവര്‍ഷത്തെ നികുതി ചുമത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: