കൊച്ചി: പാമോയില്‍ കേസില്‍ സിവില്‍ സപ്ലൈസ് എം.ഡിയായിരുന്ന ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി എന്‍.കെ.ബാലകൃഷ്ണന് പിന്മാറി. ജസ്റ്റീസ് കെ.ടി.ശങ്കരനായിരിക്കും ഇനി ജിജി തോംസണിന്റെ ഹര്‍ജി പരിഗണിക്കുക.
കേസിലെ അഞ്ചാം പ്രതിയാണ് ജിജി തോംസണ്‍. ഇന്ന് കേസ് പരിഗണനയ്ക്കു വന്നപ്പോള്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി ബാലകൃഷ്ണന് അറിയിക്കുകയായിരുന്നു. പാമോയില്‍ കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസന്വേഷണം നീളുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥനായ തന്റെ സ്ഥാനക്കയറ്റ സാധ്യതകളെ ബാധിക്കുന്നുവെന്നായിരുന്നു ജിജി തോംസണിന്റെ പ്രധാന പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: