മുംബൈ: മുംബൈയിലെ കല്യാണില്‍ തീപിടിത്തത്തില്‍ നാലു പേര് മരിച്ചു. എം.ഐ.ഡി.സി കെട്ടിടത്തിലെ വിനായക് ടെക്സ്റ്റൈത്സ് മില്ലിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
പന്ത്രണ്ട് അഗ്നിശമന സേന വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ പേര് കുടുങ്ങിയിട്ടുണ്ടാകാമെന്ന് പോലീസ് സംശയിക്കുന്നു. അപകടകാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: