കാബൂള്‍: അഫ്ഗാന് മുന്‍ പ്രസിഡന്റ് ബര്ഹനുദീന് റബ്ബാനിയുടെ വധത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തു. മുഹമ്മദ് മസൂം എന്ന ചാവേറാണ് കൃത്യം നടത്തിയത്. വാഹിദിയാര് എന്ന മറ്റൊരാളും കൂടെയുണ്ടായിരുന്നതായി താലിബാന് സ്ഥിരീകരിച്ചു.
താലിബാന് നേതാക്കളില്‍ നിന്ന് സന്ദേശവുമായെത്തിയവരെന്ന വ്യാജേന അക്രമികള്‍ റബ്ബാനിയുടെ വസതിയില്‍ കടന്നു കൂടുകയായിരുന്നു. ജാക്കറ്റിലും തലപ്പാവിലും ഒളിപ്പിച്ചു വച്ച സ്ഫോടകവസ്തുക്കളുമായാണ് ഇവര്‍ എത്തിയത്. ചര്‍ച്ചയ്ക്കു മുന്‍പ് ആലിംഗനം ചെയ്യാന്‍ റബ്ബാനി അടുത്തെത്തിയ ഉടന്‍ ചാവേര്‍ പൊട്ടിത്തെറിച്ചു.
അഫ്ഗാന് പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ സഹോദരന് അഹമ്മദ് വാലി കര്‍സായിക്കും പോലീസ് കമാന്‍ഡര്‍ ജനറല്‍ ദാവൂദ് ദാവൂദിനും പിന്നാലെ താലിബാന് വകവരുത്തുന്ന പ്രധാന വ്യക്തിത്വമാണു റബ്ബാനി.
റബ്ബാനിയുടെ ഘാതകരെ വെറുതെ വിടില്ലെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ അറിയിച്ചു. റബ്ബാനിയുടെ മരണത്തില്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ തുടങ്ങിയ ലോക നേതാക്കള്‍ അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: