കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിറക്കിയ സര്‍ക്കുലറില്‍ ചന്ദനം തൊടരുതെന്നും, വിവാഹിതരായ സ്ത്രീകള്‍ സീമന്തരേഖയില്‍ കുങ്കുമം ചാര്‍ത്തെരുതെന്നും, കണ്ണെഴുതുകയോ, മുല്ലപ്പൂ ചൂടുകയോ ചെയ്യരുതെന്നുള്ള സര്‍ക്കുലര്‍ പൗരാണികമായി ഹിന്ദുക്കള്‍ ആചരിച്ചിരുന്ന സമ്പ്രദായങ്ങള്‍ക്കെതിരെയുള്ള അവകാശലംഘനമാണ്.
ഈ ഹിന്ദുവിരുദ്ധ സര്‍ക്കൂലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദുഐക്യവേദിയും, വിശ്വഹിന്ദുപരിഷത്തും സംയുക്തമായി എറണാകുളം രാജാജി റോഡിലുള്ള മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപനത്തിനുമുമ്പില്‍ ധര്‍ണ നടത്തി. ഹിന്ദുഐക്യവേദി സംസ്ഥാനസമിതി അംഗം ക്യാപ്റ്റന്‍ സുന്ദരം ധര്‍ണ ഉദ്ഘാടനം ചെയ്തു. ധര്‍ണയില്‍ മുഖ്യപ്രസംഗം നടത്തിയ വിശ്വഹിന്ദു പരിഷത്ത് വിഭാഗ്സെക്രട്ടറി എന്‍.ആര്.സുധാകരന് ഒരാഴ്ചക്കകം വിവാദസര്‍ക്കുലര്‍ പിന്‍വലിച്ച് ഹിന്ദുജനതയോട് മാപ്പ് പറയണം. അല്ലാത്തപക്ഷം കേരളത്തിലെ മുഴുവന്‍ ഹിന്ദുഭവനങ്ങളിലും മുത്തൂറ്റ് ഗ്രൂപ്പിന്റെ ഹിന്ദുവിരുദ്ധനിലപാടിനെതിരെ പ്രതികരിച്ചുകൊണ്ടുള്ള ലഘുലേഖ വിതരണം ചെയ്യുമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്കി ധര്‍ണയില്‍ എസ്.സജി, ഭക്തവത്സലന്, ബലചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: