കാഞ്ഞങ്ങാട്: തളിപ്പറമ്പില്‍ വാഹന പരിശോധനക്കിടയില്‍ പത്ത് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി പിടിയിലായ മൂന്നംഗ സംഘത്തില്‍പ്പെട്ട ഹൊസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ് നഗര്‍ പള്ളിക്കടുത്ത് താമസിക്കുന്ന അക്കരമ്മല്‍ കമാല്‍ ഹാജിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. കേസില്‍ കാസര്‍കോട് കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് അറിയുന്നു. ഷാര്‍ജ ലേബര്‍ ഓഫീസിന് തൊട്ടുടുത്തുള്ള മുറിയില്‍ ടൈപ്പ് റൈറ്റിംഗ് ജോലി നടത്തുന്ന കാഞ്ഞങ്ങാട് കമാല്‍ ഹാജി വിമാനത്താവളം വഴി മനുഷ്യക്കടത്തും വിസ ഇടപാടും നടത്തുന്ന പ്രധാന ഏജണ്റ്റാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആഗസ്റ്റ് 24ന് ഷാര്‍ജയില്‍ നിന്ന് കമാല്‍ ഹാജി മംഗലാപുരം വഴി നാട്ടിലെത്തിയിരുന്നു. കള്ളനോട്ടുമായി പിടിയിലായ മറ്റൊരു പ്രതി പിലാത്തറയിലെ വടക്കേപുരയില്‍ പ്രദീപ് കുമാര്‍(42) കമാല്‍ ഹാജിയുടെ അടുത്ത ചങ്ങാതിയാണ്. പ്രദീപ്കുമാര്‍ ആഗസ്റ്റ് 17ന് ഷാര്‍ജയില്‍ നിന്ന് മംഗലാപുരം വഴി വന്നതാണ്. രണ്ടുപേരും ഈ യാത്രയിലാണ് ലക്ഷങ്ങളുടെ കള്ളനോട്ട് നാട്ടിലേക്ക് ഒളിച്ചുകടത്തിക്കൊണ്ടുവന്നതെന്ന് സംശയിക്കുന്നു. ഇളയാവൂരിലെ പാറപ്രത്ത് എം.പി.ആഷിഷും(35) പോലീസ് പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് കറന്‍സി കൈപ്പറ്റിയ ചെമ്മനാട്ടെ ബിസിനസുകാരന്‍ മുസ്തഫയുടെ വീട്ടില്‍ നിന്ന് പോലീസ് സംഘം 4.80 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ കള്ളനോട്ട് രാജാവായി അറിയപ്പെടുന്ന കാഞ്ഞങ്ങാട് മുട്ടുന്തല ഹാജിയുടെ ദുബൈയിലുള്ള രഹസ്യതാവളത്തില്‍ നിന്നാണ് തളിപ്പറമ്പിലേക്ക് കള്ളനോട്ട് എത്തിയതെന്നാണ് സൂചന. നിരവധി കള്ളനോട്ട് കേസുകളില്‍പെട്ട് ഗള്‍ഫില്‍ വര്‍ഷങ്ങളായി കഴിഞ്ഞുവരികയാണ് മുട്ടുന്തല ഹാജി. പോലീസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മുട്ടുന്തല ഹാജി സ്വന്തം മകളുടെ വിവാഹം വരെ ഗള്‍ഫില്‍വെച്ചാണ്‍് നടത്തിയത്. പോലീസ് തലത്തില്‍ ഉന്നത സ്വാധീനമുള്ള ഹാജി രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയെത്തിയാലും അറസ്റ്റ് ചെയ്യപ്പെടാവുന്ന പോലീസിണ്റ്റെ റെഡ് അലര്‍ട്ട് നിലനില്‍ക്കെ ഈയിടെ ഇടക്കിടെ നാട്ടില്‍ വന്ന് മടങ്ങിപ്പോയതായി ഇപ്പോള്‍ വിവരം ലഭിച്ചിട്ടുണ്ട്. മംഗലാപുരം വിമാനത്താവളം പുതുക്കിപ്പണിതതിനു ശേഷം ഇതാദ്യമായാണ് ഇതു വഴി കേരളത്തിലേക്ക് കള്ളനോട്ട് എത്തിയതെന്ന് വിലയിരുത്തുന്നു. നേരത്തെ തിരുവനന്തപുരം, നെടുമ്പാശ്ശേരി, കോഴിക്കോട് വിമാനത്താവളം വഴിയാണ് കള്ളനോട്ട് എത്തിച്ചുകൊണ്ടിരുന്നത്. സംഘം ഇപ്പോള്‍ മംഗലാപുരത്തെ ആശ്രയിച്ചുതുടങ്ങിയത് അവിടുത്തെ ഉദ്യോഗസ്ഥരുമായുള്ള അവിഹിതബന്ധവും സ്വാധീനവും മറയാക്കിയാണെന്നും പറയപ്പെടുന്നു. അതിനിടെ കള്ളനോട്ട് കേസിണ്റ്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുമെന്ന് സൂചനയുണ്ട്. കള്ളനോട്ട് കേസില്‍ പെട്ടവര്‍ക്ക് അന്താരാഷ്‌ട്ര സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറാനുള്ള ആലോചന തുടങ്ങിയത്. കള്ളനോട്ടിണ്റ്റെ ഉറവിടം കണ്ടെത്താന്‍ കണ്ണൂറ്‍ -കാസര്‍കോട് ജില്ലകളില്‍ പോലീസ് സംഘം രഹസ്യ അന്വേഷണം നടത്തിവരുന്നു. മുട്ടുന്തല ഹാജിയുമായി നേരിട്ട് ബന്ധമുള്ള നാട്ടിലെ ചിലര്‍ പോലീസിണ്റ്റെ നിരീക്ഷണത്തിലാണ്. റിയല്‍ എസ്റ്റേറ്റ് മാഫിയ വഴിയാണ് കള്ളനോട്ടുകള്‍ കൂടുതലും വിതരണം ചെയ്തതെന്ന സൂചനയുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും വ്യാപാര മേഖലയിലും കണ്ണൂറ്‍ കാസര്‍കോട് ജില്ലകളില്‍ വന്‍തോതില്‍ ഈ സംഘം കള്ളനോട്ട് ഇറക്കിയതായി സംശയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: