വൈക്കം: വൈക്കത്ത് വ്യാജ കള്ള് നിര്‍മ്മാണ സംഘം സജീവം. കൃത്രിമമായി ഇവര്‍ നിര്‍മ്മിക്കുന്ന കള്ളുകളാണ് പാലക്കാട്ടുനിന്നും എത്തുന്നതെന്ന പ്രചാരണം നല്കി ഇവര്‍ വൈക്കത്തെ ഷാപ്പുകളില്‍ നല്‍കുന്നത്. അധികൃതരുടെ പൂര്‍ണ്ണ ഒത്താശയോടെയാണ് ഇവരുടെ പ്രവര്‍ത്തനം. ശ്രീ ലങ്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത പേസ്റ്റ് വെള്ളത്തില്‍ കലക്കിയാണ് വ്യാജ കള്ള് നിര്‍മ്മിക്കുന്നത് .500 ലിറ്റര്‍ കള്ള് നിര്‍മ്മിക്കുവാന്‍ ഒരുകുപ്പി കള്ളും അല്‍പ്പം പേസ്റ്റും വെള്ളത്തില്‍ കലക്കിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍കൃത്രിമക്കള്ള് തയ്യാറാകും. ആന്തരീയ അവയവങ്ങളെ മാരകമായി ബാധിക്കുന്ന ഇത്തരം വ്യാജ കള്ളുകള്‍ വൈക്കം ടൗണ്‍,വാഴമന,മാരാംവീട്,ടി.വി.പുരം മേഖലയിലാണ് വില്‍ക്കുന്നത് ഇവിടുന്നു സ്ഥരമായി കള്ളുകുടിച്ചിരുന്ന യുവാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കരള്‍ സംബന്ധമായ അസുഖം ബാധിച്ചിട്ടുണ്ട്. ചിലര്‍ കരള്‍ രോഗത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ട് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ രഹസ്യമായി വെച്ചിരിക്കുകയാണ്. മഞ്ഞപ്പിത്തം ബാധിച്ച് മന്നംപ്ളാക്കല്‍ വേണുഗോപാല്‍(51) കഴിഞ്ഞദിവസം മരിച്ചിരുന്നു. മേഖലയില്‍ 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 76 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എക്സൈസ് പരിശോധനക്ക് എത്തുബോള്‍ രഹസ്യസ്റ്റിക്കര്‍ ഒട്ടിച്ച കുപ്പില് മായം ചേര്‍ക്കാത്ത കള്ള് വെച്ച് പരസ്പ്പര ധാരണയോടെ പരിശോധനക്ക് എടുക്കുകയാണ് പതിവ്. താലൂക്കില്‍ മഞ്ഞപ്പിത്തം പടരുന്നത് കള്ളില്‍ നിന്നാണെന്ന കണ്ടെത്തല്‍ ഇവരെ വെട്ടിലാക്കിയിരിക്കുകയാണ് വ്യാജ കള്ള് നിര്‍മ്മാണ സംഘങ്ങള്‍ ഒളിവില്‍ പോയിരിക്കുകയാണ്. വ്യാജ കള്ള് പര സ്യമായി വില്ക്കുവാന് ധൈര്യപ്പെടുന്ന ജില്ലയിലെ ഏക സ്ഥലമായി വൈക്കം മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: