റാഞ്ചി: ജാര്‍ണ്ഡില്‍ യാത്രാ ബസും ട്രെയ്ലറും കൂട്ടിയിടിച്ച് 20 പേര് മരിച്ചു. 25 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 14 പേരുടെ നില ഗുരുതരമാണ് റാഞ്ചിയിലെ ബന്ദു മേഖലയിലാണ് അപകടം നടന്നത്. ജംഷഡ്പുരില് നിന്നു ബിഹാറിലെ അറാഹിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
എതിരേ ഇരുമ്പുഭാരം വലിച്ചു വന്ന ട്രെയ്ലറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുമ്പുദണ്ഡുകള്‍ ബസിനുളളിലേക്കു തുളച്ചു കയറിയതാണു മരണസംഖ്യ ഉയരാന്‍ കാരണമെന്ന് പോലീസ് അറിയിച്ചു.
13 പേര് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: